കോവിഡ് വ്യാപനം രൂക്ഷം : ബംഗ്ലുരുവിൽ നിന്ന് ഹൃദയഭേദകമായ കാഴ്ചകൾ

By anil payyampalli.01 05 2021

imran-azharബംഗ്ലുരു : താവരേക്കർക്ക് സമീപത്തുള്ള കുരുബറഹള്ളി ശ്മശാനത്തിൽ നിന്നുളള ഹൃദയഭേദകമായ വെള്ളിയാഴ്ചത്തെ കാഴ്ചകൾ രാജ്യത്തെ കോവിഡ് ബാധയുടെ തീഷ്ണതയുടെ നേർക്കാഴ്ചയാണ്.

 

 


26 മൃതശരീരങ്ങൾ ഒരേസമയം സംസ്‌കരിക്കുന്നതും 26ലധികം മൃതദേഹങ്ങൾ ഉൗഴം കാത്ത് കിടക്കുന്നതും ശ്മശാനത്തിലെ സ്ഥിരമായ കാഴ്ചയായിരുന്നു.

 


കോവിഡ് മൂലം മരിച്ചവരുടെ മൃതശരീരങ്ങൾ ശ്മശാനത്തിൽ ഊഴംകാത്ത് കിടത്തിയിരിക്കുന്നു. ശ്മശാനം കഴിഞ്ഞ 25 മുതൽ നിർത്താതെ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. ഓരോദിവസവും 47ലധികം മൃതശരീരങ്ങൾ രണ്ടുബാച്ചുകളിലായി സംസ്‌കരിക്കുകയാണ്.

 

 

നാലുമണിക്ക് ശേഷം ചടങ്ങുകൾക്കായി സംവിധാനങ്ങൾ സജ്ജികരിക്കാൻ ബൃഹദ്ഭാരത് ബംഗ്ലുരു മഹാനഗര പാലിക് തീരുമാനിച്ചിരുന്നു.

 

 

70 മുതൽ 80 വരെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കാത്തു നില്ക്കുന്നതായി ബി.ബിഎം.പി അധികൃതർ പറഞ്ഞു. എന്നാൽ നാലുമണിക്ക് ശേഷമുള്ള കനത്തമഴ കാരണം തങ്ങൾ മൃതദേഹം സംസ്‌കരിക്കുന്നത് നിർത്തിവെച്ചതായി അവർ പറഞ്ഞു.

 

 

OTHER SECTIONS