എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്

By Akhila Vipin .25 05 2020

imran-azhar

 


തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഇന്ന് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒന്നുമില്ലാതെയാണ് നാലാം വാർഷികം കടന്നുപോകുന്നത്. വാർഷികത്തോട് അനുബന്ധിച്ച് സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മുഖ്യമന്തി പിണറായി വിജയൻ സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകും.

 

അതേസമയം, മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് രാവിലെ 11 മണിക്കായിരിക്കും. രാവിലെ 11 മണിക്ക് നടത്തുന്ന വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ ഇന്ന് രാവിലെ 11 മണി വരെ ചോദ്യങ്ങൾ ചോദിക്കാം.

 

 

 

OTHER SECTIONS