എൽപിജി സിലിണ്ടറുകൾ ഇനി ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാം

By anilpayyampalli.11 06 2021

imran-azhar

 

ന്യൂഡൽഹി: എൽപിജി സിലിണ്ടർ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം.

 

 

 

ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടറുകൾ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത്. പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരിൽനിന്ന് സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ സാധിക്കും.

 

 

 

കണക്ഷൻ എടുത്ത ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരിൽ നിന്ന് ഉപഭോക്താക്കൾക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാവുന്നതാണ്.

 

 

തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളിൽ ആദ്യഘട്ടത്തിൽ ഈ സൗകര്യം ഒരുക്കുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.

 

 

ചണ്ഡിഗഡ്, കോയമ്പത്തൂർ, ഗുരുഗ്രാം, പുണെ, റാഞ്ചി എന്നീ നഗരങ്ങളിൽ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

 

 

നിലവിൽ തിരഞ്ഞെടുത്ത ഡീലർഷിപ്പിൽ നിന്ന് മാത്രമാണ് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുക.

 

 

ഇത് സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർ അടക്കമുള്ളവർക്ക് സിലിണ്ടറുകൾ വീണ്ടും നിറയ്ക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

 

 

 

 

OTHER SECTIONS