By parvathyanoop.29 01 2023
ലേ: കൊടും തണുപ്പില്‍ നിരാഹാര സമരവുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് .ലഡാക് സംരക്ഷിക്കണമെന്ന് ആവശ്യവുമായി റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് ഇദ്ധേഹം നിരാഹാര സമരം തുടങ്ങിയത്.അഞ്ച് ദിവസത്തേക്കാണ് നിരാഹാര സമരം.
രമണ്‍ മാഗ്സസെ പുരസ്‌കാര ജേതാവും ത്രീ ഇഡിയറ്റ്സ് സിനിമയ്ക്ക് പ്രചോദനവുമായ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ധേഹം.
എന്നാല്‍ നിരാഹാര സമരം തുടങ്ങിയ മൂന്നാം ദിവസം പൊലീസ് തന്നെ വീട്ടു തടങ്കലില്‍ ആക്കിയെന്ന് സോനം ട്വിറ്ററില്‍ കുറിച്ചു.
ഖാര്‍ദുങ് ലാ ചുരത്തില്‍ താപനില മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്.അതിനാല്‍ അവിടെ അഞ്ച് ദിവസത്തെ ഉപവാസം നടത്താന്‍ ഭരണകൂടം അനുമതി നല്‍കില്ല.
ലഡാക്കിലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപവാസം അനുഷ്ഠിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് പകരം ചെയ്തതെന്ന് ലേയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് പിഡി നിത്യ പറഞ്ഞു.
താന്‍ ഒരു പ്രസ്താവനയും നടത്തരുതെന്നും ഒരു മാസത്തേക്ക് ലേയില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അടക്കം പങ്കെടുക്കരുതെന്നും ബോണ്ട് ഒപ്പിട്ട് വാങ്ങിയെന്നും വാങ് ചുക് പറഞ്ഞു.
എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്.കൊടും തണുപ്പില്‍ നിരാഹാരമിരിക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് സോനം വാങ്ചുകിന്റെ ട്വീറ്റ്.