സൈനികര്‍ക്ക് സഞ്ചരിക്കാനും പെട്രോളിംഗിനും ലാന്‍ഡിംഗ് ക്രാഫ്റ്റ് അസോള്‍ട്ട് നിര്‍മ്മിച്ചു

By parvathyanoop.17 08 2022

imran-azhar

 


ലഡാക്ക്:  ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ പാങ്കോങ് തടാകത്തിലൂടെ സൈനികര്‍ക്ക് സഞ്ചരിക്കാനും പെട്രോളിംഗിനും മറ്റുമായി ലാന്‍ഡിംഗ് ക്രാഫ്റ്റ് അസോള്‍ട്ട് വിന്യസിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചു.
35 സൈനികര്‍ക്ക് നേരിട്ട് കരയില്‍ നിന്ന് ഓടിക്കയറുകയും ഇറങ്ങുകയും ചെയ്യാനാവുന്ന തരത്തിലുള്ളതാണ് ഈ ചെറുവാഹനം.

 

നിയന്ത്രണ രേഖയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാവുമെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഗോവയിലെ അക്വേറിയസ് ഷിപ്പ് യാര്‍ഡ് ലിമിറ്റഡാണ് എല്‍സിഎ തദ്ദേശീയമായി വികസിപ്പിച്ചത്. പാങ്കോംഗ് തടാകത്തിന്റെ ഏത് പ്രദേശത്തും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിച്ചേരാനും കഴിയുമെന്നതാണ് ഇതുകൊണ്ടുളള ഏറ്റവും വലിയ പ്രയോജനം.

 

കിഴക്കന്‍ ലഡാക്കിലെ ജല തടസ്സങ്ങളെ മറികടക്കാന്‍ എല്‍സിഎയ്ക്ക് കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് മറ്റ് ചില പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ വിന്യാസത്തിന് നിര്‍ണായകമാകുന്നതാണ് ഇവ.

 

OTHER SECTIONS