വിവാഹിതരും, അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷൻ അനുവദിക്കാനാകില്ല; സംരക്ഷണം നൽകാനാവില്ലെന്നും രാജസ്ഥാൻ ഹൈക്കോടതി

By anilpayyampalli.11 06 2021

imran-azhar

 


ജയ്പൂർ : വിവാഹിതരും, അവിവാഹിതരും തമ്മിലുള്ള ലിവ് ഇൻ റിലേഷൻ അനുവദിക്കാനാകില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. ന്

 

സംരക്ഷണമാവശ്യപ്പെട്ട് കമിതാക്കൾ നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

 


വിവാഹിതനായ യുവാവും, അവിവാഹിതയായ യുവതിയുമാണ് കോടതിയെ സമീപിച്ചത്. ഡി. വേലുസ്വാമി വേഴ്സസ് ഡി പച്ചയമ്മാൾ കേസിലെ സുപ്രീം കോടതി നിരീക്ഷണം ചൂണ്ടിക്കാട്ടിയായിരുന്നു കമിതാക്കളുടെ ഹർജി കോടതി തള്ളിയത്.

 


വിവാഹത്തിന് നിയമ സാധുത ലഭിക്കുന്ന രണ്ട് പേർ തമ്മിലുള്ള ലിവ് ഇൻ റിലേഷൻ മാത്രമേ അനുവദിക്കാൻ കഴിയൂ എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞിരുന്നത്.

 

 

ഹർജിക്കാരിൽ ഒരാൾ വിവാഹം കഴിച്ചിട്ടുള്ളതിനാൽ നിയമ പ്രകാരം സംരക്ഷണം നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

 

ഇത്തരത്തിലുള്ള ലിവ് ഇൻ റിലേഷൻ അനുവദിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പങ്കജ് ഭന്ദാരിയുടേതാണ് ഉത്തരവ്.

 

 

OTHER SECTIONS