തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി ; കൂടുതൽ ഇളവുകൾ

By anilpayyampalli.11 06 2021

imran-azhar

 


ചെന്നൈ : തമിഴ്‌നാട്ടിൽ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി. ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയാണ് ലോക്ഡൗൺ നീട്ടിയത്.

 

 


രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് 27 ജില്ലകളിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഇളവുകൾ ജൂൺ 14 മുതലാണ് ബാധകമാകുക

 

 


അതെ സമയം കോയമ്പത്തൂർ,നീലഗിരി,തിരുപ്പൂർ, ഈറോഡ്, കരുർ, നാമക്കൽ, തഞ്ചാവൂർ, തിരുവരൂർ, നാഗപ്പട്ടണം, മൈലാടുംതുറൈ എന്നിവിടങ്ങളിൽ ഇളവുകൾ ഉണ്ടാകില്ല .

 

 

 

ഇളവുകൾ നൽകിയ ജില്ലകളിൽ സ്‌കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ഇവിടങ്ങളിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം.

 

 

 

വ്യവസായ സ്ഥാപനങ്ങൾക്ക് 33 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 20 ശതമാനം ജീവനക്കാരോ അല്ലെങ്കിൽ പത്ത് ജീവനക്കാരുമായോ തുറന്ന് പ്രവർത്തിക്കാം. മദ്യശാലകൾ, ബ്യൂട്ടി പാർലറുകൾ, സലൂൺ, സ്പാ തുടങ്ങിയവയ്ക്ക് വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.

 

 

 

 

OTHER SECTIONS