By Shyma Mohan.03 10 2022
ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് ഭൂരിപക്ഷം.
97.3 ശതമാനം വോട്ടിംഗ് മെഷീനുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്‍ുമായ ലുലക്ക് 47.9 ശതമാനം വോട്ടുകളും തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ജയിര്‍ ബോര്‍സെനാരോയ്ക്ക് 43.7 ശതമാനം വോട്ടുകളും ലഭിച്ചു.
ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ആര്‍ക്കും 50 ശതമാനം വോട്ടില്‍ കൂടുതല്‍ ആര്‍ക്കും ലഭിക്കാത്തതിനാല്‍ 30ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ഞായറാഴ്ചയാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്.
എക്‌സിറ്റ് പോളുകള്‍ പ്രകാരം ലുലക്ക് 50 ശതമാനം വോട്ടും ബോള്‍സെനാരോയ്ക്ക് 36 ശതമാനം വോട്ടുകളും ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തില്‍ ബോള്‍നെസാരോ ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇത് ബോള്‍സെനാരോ ക്യാമ്പുകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.