By Shyma Mohan.02 08 2022
മധുര: തിളച്ചു കൊണ്ടിരുന്ന ക്ഷേത്ര പ്രസാദ പാത്രത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. ജൂലൈ 29നായിരുന്നു ഇയാള്‍ തിളച്ചുകൊണ്ടിരുന്ന പ്രസാദ പാത്രത്തിലേക്ക് വീണത്. 95 ശതമാനം പൊള്ളലേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലാം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
മധുരയിലെ പഴങ്ങാനത്ത് മുത്തു മാരിയമ്മം ക്ഷേത്രത്തിലെ ഭക്തര്‍ക്കായി വലിയ പാത്രങ്ങളില്‍ പായസം പാചകം ചെയ്യുമ്പോഴായിരുന്നു അപകടം. പാത്രത്തിന് സമീപത്തായി നില്‍ക്കുന്നതും തലകറക്കം അനുഭവപ്പെട്ടതായി കാണപ്പെട്ട മുത്തുകുമാര്‍ ഒടുവില്‍ തിളച്ച പ്രസാദ പാത്രത്തിലേക്ക് വീഴുകയുമായിരുന്നു. ആളുകള്‍ ചേര്‍ന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത ചൂടായതിനാല്‍ ശ്രമം വിഫലമായി.