By Shyma Mohan.03 10 2022
മുംബൈ: മഹാരാഷ്ട്രയില്‍ പാല്‍ഘറില്‍ ഗര്‍ബ പരിപാടിയില്‍ ഡാന്‍സ് ചെയ്യുന്നതിന് 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വിരാറിലെ ഗ്ലോബല്‍ സിറ്റി കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ നൃത്തം ചെയ്യുകയായിരുന്ന മനീഷ് നാരാപ്ജി സോണിഗ്ര എന്ന യുവാവാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
സമീപമുണ്ടായിരുന്ന പിതാവ് നാരാപ്ജി സോണിഗ്ര ഉടന്‍ തന്നെ മകനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മകന്റെ മരണ വാര്‍ത്ത കേട്ട ഷോക്കില്‍ പിതാവും കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
സമാനമായ മറ്റൊരു സംഭവത്തില്‍ ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ഗര്‍ബ പരിപാടിയില്‍ ഡാന്‍സ് ചെയ്യവേ 21കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വീരേന്ദ്ര സിംഗ് രമേഷ് ഭായ് രാജ്പുത് എന്ന യുവാവാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് വീഡിയോയില്‍ ഡാന്‍സ് പകര്‍ത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മരണം.