മമത ബംഗാൾ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്ക്കും

By anil payyampalli.05 05 2021

imran-azhar

 

 

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഇന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായി മൂന്നാം തവണയാണ് മമത ബാനർജിയുടെ നേതൃത്വത്തിലുളള സർക്കാർ ബംഗാളിൽ അധികാരത്തിൽ വരുന്നത്.

 

 

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻവിജയം സ്വന്തമാക്കിയിരുന്നു. രാജ്ഭവനിൽ 10:45 നാണ് സത്യപ്രതിജ്ഞ.

 

 


ഗവർണർ ജഗദീപ് ധൻകർ മമത ബാനർജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

 

 

മമത മന്ത്രിസഭയിലെ മന്ത്രിമാർ ആരോക്കെ എന്നകാര്യത്തിൽ ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ മാത്രമേ നടക്കൂ എന്നാണ് വിവരം.

 

 

 

34 വർഷം ഭരിച്ച ഇടതുമുന്നണി സർക്കാരിനെ താഴെയിറക്കിയ ശേഷം 2011ലാണ് മമതയുടെ തൃണമൂൽ കോൺഗ്രസ് ആദ്യമായി ബംഗാളിൽ അധികാരമേൽക്കുന്നത്.

 

 

2016ൽ ഭരണം നിലനിറുത്തിയ മമത ഇക്കുറി ബി.ജെ.പിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഹാട്രിക് തികയ്ക്കുകയായിരുന്നു. പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെങ്കിലും നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനാൽ മമതയ്ക്ക് ആറ് മാസത്തിനുള്ളിൽ വീണ്ടും ജനവിധി തേടണം.

 

 

അതേസമയം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങൾ കൂടുതൽ വ്യാപിക്കുകയാണ്. അക്രമത്തിൽ മരണമടഞ്ഞവരുടെ എണ്ണം 14 ആയി ഉയർന്നു.

 

 


സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ദേശവ്യപക ധർണയ്ക്ക് ആഹ്വാനം ചെയ്തു. ഗവർണർ ജഗദീപ് ധൻകറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെ കുറിച്ച് ടെലിഫോണിൽ സംസാരിച്ചു.

 

 

 

OTHER SECTIONS