രാജ്യം അദാനിക്ക് തീറെഴുതി നല്‍കിയോ;ബജറ്റിലെ പല പ്രഖ്യാപനങ്ങളും അദാനിക്ക് വേണ്ടി;രാഹുല്‍ ഗാന്ധി

By parvathyanoop.07 02 2023

imran-azhar

ഡല്‍ഹി: അദാനി - മോദി ബന്ധം സംബന്ധിച്ച് രാഹുല്‍ ഗാന്ധി വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.ഇരുവരുടേയും ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തിക്കാണിച്ചാണ് രാഹുല്‍ പ്രസംഗിച്ചത്.അദാനിയുമായി നരേന്ദ്ര മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴേ ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

 

അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങള്‍ ചോദിക്കുന്നു. ഭാരത് ജോഡോ യാത്രക്കിടയില്‍ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്.സര്‍ക്കാര്‍ വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

 

ഇതിനായി നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിദേശ നയത്തില്‍ മാറ്റം വരുത്തി. ബജറ്റിലെ പല പ്രഖ്യാപനങ്ങളും അദാനിക്ക് വേണ്ടിയാണ്. പ്രതിരോധ മേഖലയിലും അദാനി പ്രവര്‍ത്തിക്കുന്നുണ്ട്.

 

അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി അറിയില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത്. ഇത് രാജ്യസുരക്ഷയുടെ പ്രശ്‌നമാണ്. രാജ്യം അദാനിക്ക് തീറെഴുതി നല്‍കിയോ എന്നും രാഹുല്‍ ചോദിച്ചു.

 


ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു.യാത്രയ്ക്കിടയില്‍ തൊഴിലില്ലായ്മയ്‌ക്കെതിരെ പരാതിയുമായെത്തിയത് ആയിരങ്ങളാണ്.