ജപ്പാന്‍ വൃദ്ധരുടെ രാജ്യം! 80 ന് മുകളില്‍ പ്രായമുള്ളവര്‍ 1.26 കോടി!

By Hiba .19 09 2023

imran-azhar

 

 

 

ടോക്കിയോ :ജപ്പാനിൽ ആകെ ഉള്ളത് 12.44 കോടി ജനങ്ങളാണ് ഇതിൽ പത്തുശതമാനത്തിലേറെ പേർ 80 വയസിന് മുകളിലുള്ളവരും .

 

ആദ്യമായാണ് 80 വയസ് കഴിഞ്ഞ ഇത്രയും പേർ രാജ്യത്തുണ്ടാകുന്നത്. ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ ജപ്പാൻ പുറത്തു വിടുന്നത്.1.26 കോടിപേർക്കും എൺപതോ അതിലേറെയോ പ്രായം വരും .രണ്ടുകോടി പേർക്ക് 75 വയസ്സായോ അതിലേറെയോ പ്രായമുണ്ട് .

 

ജപ്പാനിലെ യുവാക്കൾ വിവാഹവും പ്രസവവും വൈകിപ്പിക്കുന്നതിനാലാണ് പതിറ്റാണ്ടുകളായി ജനസംഖ്യ ചുരുങ്ങി പ്രായമായവർ വർധിക്കുന്നത് . തൊഴിലില്ലായിമയും സാമ്പത്തിക പ്രയാസങ്ങളുമാണ് വിവാഹത്തോടും കുട്ടികളോടും യുവാക്കൾ മുഖം തിരിക്കാൻ കാരണം.

 

 

 

 

 

കോഴഞ്ചേരിയിൽ യുവാവ് വെട്ടേറ്റു മരിച്ച നിലയിൽ; കൊലയ്ക്കു പിന്നിൽ പ്രതിയുടെ ഭാര്യയുമായുള്ള ബന്ധമെന്ന് സൂചന

 

 

കോഴഞ്ചേരി: കോഴഞ്ചേരിയിൽ യുവാവ് മരിച്ച നിലയിൽ. കോയിപ്രം അയിരക്കാവ് പാടത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. അയിരക്കാവ് പാറയ്ക്കൽ പ്രദീപ് (35) എന്നയാളാണ് മരിച്ചത്.

 

പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നു.കൊലപാതകത്തിനു പിന്നിൽ മോൻസി എന്നയാളാണെന്നാണ് സംശയം. ഇയാളുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു.

 

 

OTHER SECTIONS