By Web desk.20 09 2023
ജോലിയുടെ വിരസതയകറ്റാന്‍ നേരമ്പോക്കിന് ചെയ്തുടങ്ങിയ ടിക് ടോക് വിഡിയോയില്‍ നിന്ന് ബെല്ല പോര്‍ച്ച് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ പട്ടികയിലെ മുന്‍നിരയിലാണ്. വെറും രണ്ട് വര്‍ഷം കൊണ്ടാണ് ബെല്ല പോര്‍ച്ച് എന്ന സാധാരക്കാരി ലോകമെങ്ങും ആരാധകരുള്ള ഇന്‍ഫ്‌ലുവന്‍സര്‍ ആയി മാറിയത്. ഗായികയായും ഇതിനോടകം പേരെടുത്തു.
ചാര്‍ലി ഡി അമേലിയോ, ഡിക്‌സി ഡി അമേലിയോ, അഡിസണ്‍ റേ എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നാലാമത്തെ സെലിബ്രിറ്റിയാണ് ബെല്ല. ഏകദേശം 10 മില്യണ്‍ ഡോളറാണ് ബെല്ലയുടെ ആസ്തി. ശരാശരി വാര്‍ഷിക വരുമാനം ഏകദേശം 220,000 ഡോളറുമാണ്. ട്വിറ്റര്‍, മോഡലിംഗ്, ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗ്, ഇന്‍സ്റ്റാഗ്രാം, തുടങ്ങിയ പല പ്ലാറ്റ്ഫോമുകളിലൂടെയാണ് ബെല്ല പണം സമ്പാദിക്കുന്നത്.
2020-ല്‍ ബ്രിട്ടീഷ് റാപ്പര്‍ മില്ലി ബിയുടെ 'എം ടു ദ ബി' എന്ന ഗാനത്തിന്റെ ലിപ്-സിങ്ക് പ്രകടനമാണ് ബെല്ല പോര്‍ച്ചിനെ വയറലാക്കിയത്.അവിടെ നിന്നും ഇങ്ങോട്ട് അവിശ്വസിനീയമായ വളര്‍ച്ചയാണ് ബെല്ല കൈവരിച്ചത്.
1997 ഫെബ്രുവരി 9 ന് ഫിലിപ്പീന്‍സിലെ സാന്‍ ഫാബിയനിലാണ് ബെല്ല പോര്‍ച്ചിന്റെ ജനനം. മാതാപിതാക്കളായ ഡെനാരി ടെയ്ലറിനും, ഫിലിപ്പിനോയ്ക്കും മകളെ വളര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മൂന്ന് വയസ്സ് വരെ മുത്തശ്ശിയാണ് ബെല്ലയെ വളര്‍ത്തിയത്. പിന്നീട് ഒരു അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്തു. ദത്തെടുക്കലിന് ശേഷം അമേരിക്കയിലേയ്ക്ക് മാറിയ ബെല്ല 17 വയസുള്ളപ്പോള്‍ നാവികസേനയില്‍ സേവമനുഷ്ഠിക്കാന്‍ ചേര്‍ന്നു. മാതാപിതാക്കളുടേയും സഹോദരന്റെയും പിന്തുണയോടെയാണ് ബെല്ല നാവിക സേനയില്‍ അംഗമായത്.
2020-ല്‍, ടിക് ടോക്കില്‍ ഗെയിമിംഗും കോസ്പ്ലേ ഉള്ളടക്കവും അപ്ലോഡ് ചെയ്തുകൊണ്ടാണ് ബെല്ലയടെ തുടക്കം 'എം ടു ദ ബി' എന്ന ബ്രിട്ടീഷ് റാപ്പ് ഗാനത്തിലേക്ക് ലിപ്-സിങ്കിംഗ് വീഡിയോ പോസ്റ്റ് ചെയ്തതോടെ ആപ്പില്‍ ഏറ്റവുമധികം ആളുകള്‍ ലൈക്ക് ചെയ്ത വീഡിയോയായി അത് മാറി. തന്റെ ആദ്യ വീഡിയോ പുറത്തിറങ്ങി 8 മാസത്തിനുള്ളില്‍ ബെല്ല വൈറലായി. നിലവില്‍ 91 ദശലക്ഷത്തിലധികം ആരാധകരുള്ള, ലോകത്തിലെ ഏറ്റവും ജനപ്രിയ വ്യക്തികളില്‍ ഒരാളാണ് ബെല്ല പോര്‍ച്ച്. ലോകമെമ്പാടും ആരാധകര്‍ പിറന്നതോടെ അമേരിക്കന്‍ നാവികസേനയില്‍ നിന്നും പൂര്‍ണ്ണമായും മാറി ബെല്ല ടിക്ടോക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിച്ചു.