മുട്ടിൽ മരംമുറി കേസ്, അന്വേഷണ സംഘത്തിൽ ഡി എഫ് ഒ ധനേഷ്‌കുമാറിനെ വീണ്ടും ഉൾപ്പെടുത്തി, ഉത്തരമേഖലയിലെ അന്വേഷണത്തിന്റെ പൂർണ ചുമതല

By anilpayyampalli.11 06 2021

imran-azhar

 


തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറി കേസിന്റെ അന്വേഷണ സംഘത്തിൽ ഡി.എഫ്.ഒ ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. ഉത്തര മേഖലയിലെ അന്വേഷണത്തിന്റെ പൂർണ ചുമതലയോടെയാണ് നിയമനം.

 


വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. അന്വേഷണത്തിൽ നിന്ന് ഡി.എഫ്.ഒയെ മാറ്റിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.

 

 


കോഴിക്കോട് ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാറിനെ സംസ്ഥാന വ്യാപകമായി മരംമുറി അന്വേഷിക്കുന്നതിന്റെ ഭാഗമായി തൃശൂർ, എറണാകുളം ജില്ലയുടെ അന്വേഷണ ചുമതല നൽകി ആദ്യം നിയമിച്ചിരുന്നു.

 

 


മരംമുറി അന്വേഷിക്കാൻ നിയോഗിച്ച അഞ്ച് സംഘത്തിൽ ഒരു സംഘത്തിന്റെ തലവൻ ധനേഷ് കുമാറായിരുന്നു. എന്നാൽ ഇന്ന് പൊടുന്നനെയാണ് ഇദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്.

 

 


മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ധനേഷ് കുമാർ. റിപ്പോർട്ട് നൽകിയിരുന്നു അന്വേഷണ സംഘത്തിൽ നിന്ന് ധനേഷ് കുമാറിനെ മാറ്റിയത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടർന്നാണ് വനംമന്ത്രി നേരിട്ട് ഇടപെട്ടത്.

 

 

 

 

OTHER SECTIONS