മുട്ടിൽ വനംകൊള്ള: ഉപ്പു തിന്നവർ വെള്ളം കുടിക്കും, ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

By anilpayyampalli.11 06 2021

imran-azhar

 

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

 

ഉത്തരമേഖലയിലെ അന്വേഷണത്തിന്റെ പൂർണ ചുമതല
ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലൻസ് എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 


മരം മുറിക്കാൻ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കർഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. കർക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

 

 

OTHER SECTIONS