സ്വന്തം നാട്ടില്‍ ഗുജറാത്തിനെ ആശിര്‍വദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

By parvathyanoop.30 11 2022

imran-azhar

 

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ചനടക്കുന്ന പശ്ചാത്തലത്തില്‍ പ്രചാരണം ഗംഭീരമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സ്വന്തം സ്ഥലമായ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തിനിടെ 7 റാലികളില്‍ കൂടി പങ്കെടുക്കും.

 

മോദിയുടെ ആകെ റാലികള്‍ 27 എണ്ണമായി മാറും. 2017ലെ തിരഞ്ഞെടുപ്പില്‍ മോദി 34 റാലികളിലാണു പങ്കെടുത്തിരുന്നു.മൂന്നു പതിറ്റാണ്ടോളം നീണ്ട ഭരണം ഇത്തവണയും നടക്കുമെന്ന്് ബിജെപി വിശ്വസിക്കുന്നു.എഎപി വന്നതോടെ ത്രികോണ പോരാട്ടമാണ്. മോദി ഗുജറാത്തില്‍നിന്നു മാറിയിട്ടും മറ്റൊരു നേതാവിനെ ആശ്രയിക്കാനോ കണ്ടെത്താനോ ബിജെപിക്കു കഴിഞ്ഞിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇപ്പോഴും ആശ്രയിക്കുന്നതു മോദിയെയും അദ്ദേഹത്തിന്റെ ജനപ്രീതിയുമാണ്.ഡിസംബര്‍ ഒന്നിനു ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നു.

 

മറ്റുളള പ്രദേശങ്ങളില്‍ മോദി നിറഞ്ഞു നില്‍ക്കും.വ്യാഴാഴ്ച മൂന്നിടത്തും വെള്ളിയാഴ്ച നാലിടത്തുമാണു മോദിയുടെ റാലി തിരുമാനിച്ചിട്ടുളളത്. അഹമ്മദാബാദില്‍ റോഡ് ഷോയിലും മോദി പങ്കെടുക്കുന്നുണ്ട്. നവംബര്‍ 20ന് സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ചാണു പ്രധാനമന്ത്രി ഗുജറാത്തിലെ പ്രചാരണത്തിന് തിടക്കമിട്ടത്.

 

 

OTHER SECTIONS