By parvathyanoop.25 09 2022
കോട്ടയം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കേരളത്തിലെത്തി.കൊച്ചി വിമാനത്താവളത്തില്‍ എത്തിയ നദ്ദയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചു.കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍ നിന്ന് മുക്തമല്ലന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ.സ്വര്‍ണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നു.
ബി ജെ പി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്നും നദ്ദ കുറ്റപ്പെടുത്തി. അഴിമതി മുക്തമായ വികസനം ഉറപ്പാക്കാന്‍ ബി ജെ പിക്കൊപ്പം കേരളം നില്‍ക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.കോട്ടയത്ത് പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി അധ്യക്ഷന്‍.
പദ്ധതി ഗുണഭോക്താക്കളായ അഞ്ഞൂറു പേര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം എന്ന നിലയില്‍ സീലിംഗ് ഫാനുകളും സമ്മാനിച്ചു.തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കുടുംബവാഴ്ച, പണത്തട്ടിപ്പ്, കാട്ടാ പഞ്ചായത്ത് എന്നിങ്ങനെ പുതിയ നിര്‍വ്വചനവും അദ്ദേഹം ഡിഎംകെക്ക് നല്‍കി. ജനാധിപത്യമെന്ന ആശയത്തിനു തന്നെ എതിരാണ് ഡിഎംകെയുടെ കുടുംബവാഴ്ചയെന്നും വികസനത്തില്‍ പാര്‍ട്ടിക്ക് യാതൊരു താല്പര്യവുമില്ലെന്നും നദ്ദ വിമര്‍ശിച്ചു.
ഡിഎംകെയുടെ ആശയമാണ് പ്രശ്‌നം. അത് കുടുംബവാഴ്ചയുടേതാണ്. കുടുംബമാണ് പ്രകടനം നടത്തുന്നത്. കുടുംബവാഴ്ചയിലൂടെ പണത്തട്ടിപ്പാണ് നടക്കുന്നത്. കുടുംബത്തിന് ലാഭമുണ്ടാക്കാനാണ് അവര്‍ ഭരണം നടത്തുന്നത്. പൊലീസ് സ്റ്റേഷന്‍ മുതല്‍ എല്ലായിടത്തും കാട്ടാ പഞ്ചായത്താണ് നടപ്പാവുന്നത് നദ്ദ ആരോപിച്ചു.വൈകിട്ട് നാല് മണിക്ക് കോട്ടയത്തെ ശ്രീനാരായണ ഗുരു പില്‍ഗ്രിമേജ് സെന്റര്‍ സന്ദര്‍ശിക്കും. അതിന് ശേഷം ബി.ജെ.പി കോട്ടയം ജില്ലാ ഓഫീസ് ഉദ്ഘാടന ചടങ്ങിലും ജെ.പി നദ്ദ സംബന്ധിക്കും.