By Shyma Mohan.02 12 2022
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെയും ജീവിത ചെലവ് കുറഞ്ഞ നഗരങ്ങളുടെയും പട്ടിക പുറത്ത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വേള്‍ഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും ചെലവേറിയ നഗരങ്ങളായി ന്യൂയോര്‍ക്കും സിംഗപ്പൂരുമാണ് മുന്നില്‍.
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ടെല്‍ അവീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹോങ്കോംഗും ലോസ് ഏഞ്ചല്‍സും ചെലവേറിയവയുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ എത്തി. റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ 172 പ്രധാന നഗരങ്ങളിലെ ജീവിത ചെലവ് കഴിഞ്ഞ വര്‍ഷം ശരാശരി 8.1 ശതമാനമായി ഉയര്‍ന്നു.
ടോക്കിയോയും ഒസാക്കയും യഥാക്രമം 24, 33 സ്ഥാനങ്ങള്‍ താഴേക്ക് പിന്തള്ളപ്പെട്ടു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസും ലിബിയയിലെ ട്രിപ്പോളിയുമാണ് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ സ്ഥലങ്ങള്‍. കയറ്റുമതിയിലെ വര്‍ദ്ധന ഓസ്‌ട്രേലിയന്‍ ഡോളറിനെ ഉയര്‍ത്തിയതിനാല്‍ സിഡ്‌നി ആദ്യ പത്തിലേക്ക് എത്തി. കഴിഞ്ഞ വര്‍ഷം 24ാം സ്ഥാനത്തായിരുന്ന സാന്‍ഫ്രാന്‍സിസ്‌കോ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ഏറ്റവും ചെലവേറിയ ആറ് ചൈനീസ് നഗരങ്ങളും റാങ്കിംഗില്‍ ഉയര്‍ന്നു, ഷാങ്ഹായ് ആദ്യ ഇരുപതില്‍ പ്രവേശിച്ചു
ലോകത്തെ ചെലവേറിയ ആദ്യ പത്ത് നഗരങ്ങള്‍:
സിംഗപ്പൂര്‍ - 1
ന്യൂയോര്‍ക്ക്, യുഎസ് - 1
ടെല്‍ അവീവ്, ഇസ്രായേല്‍ - 3
ഹോങ്കോംഗ്, ചൈന - 4
ലോസ് ഏഞ്ചല്‍സ്, യുഎസ് - 4
സൂറിച്ച്, സ്വിറ്റ്‌സര്‍ലന്‍ഡ് - 6
ജനീവ, സ്വിറ്റ്‌സര്‍ലന്‍ഡ് - 7
സാന്‍ ഫ്രാന്‍സിസ്‌കോ, യുഎസ് - 8
പാരീസ്, ഫ്രാന്‍സ് - 9
കോപ്പന്‍ഹേഗന്‍, ഡെന്മാര്‍ക്ക് - 10
സിഡ്നി, ഓസ്ട്രേലിയ - 10