18 വയസിനു മുകളില്‍ സൗജന്യ വാക്‌സിന്‍; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം

By Web Desk.21 06 2021

imran-azhar

 


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ വാക്‌സിന്‍ നയം അനുസരിച്ച് 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമാണ്. ഡിസംബര്‍ മാസത്തോടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.

 

ഇതുവരെ 45 വയസിന് മുകളില്‍ പ്രായമുളവര്‍ക്കായിരുന്നു കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കിയിരുന്നത്.

 

75 % വാക്‌സീന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സംഭരിച്ചു നല്‍കുന്ന വാക്‌സന്റ അളവ് 50 % ആയിരുന്നു. 25% സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം.

 

നേരത്തെ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കായി സംസ്ഥാനങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ടായിരുന്നു വാക്‌സിന്‍ വാങ്ങിയിരുന്നത്. സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വില നല്‍കിയാണ് ഇത്തരത്തില്‍ വാക്‌സിന്‍ വാങ്ങിയിരുന്നത്.

 

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടി വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് പുതിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചത്.

 

ജനസംഖ്യ, രോഗവ്യാപനം, കാര്യക്ഷമമായ വാക്‌സീന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ ക്വാട്ട നിശ്ചയിക്കുന്നത്.

 

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ച് വിതരണം ചെയ്യാം.

 

25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. കോവിഷീല്‍ഡിന് 780 രൂപയും കോവാക്‌സിന് 1,410 രൂപയുമാണ് വില. സ്പുട്‌നിക് ഫൈവ് വാക്‌സിന് 1,145 രൂപ സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാം.

 

 

 

 

OTHER SECTIONS