By priya.02 10 2023
മാഡ്രിഡ്: സൗത്ത് ഈസ്റ്റ് സ്പെയിനിലെ മുര്‍സിയയില്‍ നൈറ്റ്ക്ലബില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും പിറന്നാള്‍ പാര്‍ട്ടിക്ക് വേണ്ടി എത്തിയ ഒരു സംഘത്തില്‍പ്പെട്ടവരാണെന്ന് സ്പാനിഷ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തടുത്തുള്ള മൂന്ന് നൈറ്റ് ക്ലബുകളില്‍ മിലാഗ്രോസ് എന്ന ക്ലബിലാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.മേല്‍ക്കൂര തകര്‍ന്നതാണ് ആളപായം കൂട്ടിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.