By Shyma Mohan.01 12 2022
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി. ഡിസംബര്‍ 2 മുതല്‍ മൂന്നു ദിവസത്തേക്കാണ് രാജ്യതലസ്ഥാനത്ത് മദ്യവില്പന നിരോധിച്ചിരിക്കുന്നത്.
250 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് നടക്കുന്നത്. ഡിസംബര്‍ 7നാണ് വോട്ടെണ്ണല്‍. ഡിസംബര്‍ ഏഴ് ഡ്രൈ ഡേയായിരിക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ഡല്‍ഹി എക്സൈസ് റൂള്‍സ് 2010 റൂള്‍ 52ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 4 വരെയും ഡിസംബര്‍ 7ന് ഡ്രൈ ഡേ ആയിരിക്കുമെന്നും ഡല്‍ഹി എക്സൈസ് കമ്മീഷണര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു.