മദ്യ കുംഭകോണമില്ല; ഇഡി കുറ്റപത്രത്തിലും ശിശോധ്യയുടെ പേരില്ല

By Shyma Mohan.26 11 2022

imran-azhar

 


ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് ശിശോധ്യയുടെ പേരില്ല. ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സിബിഐ കുറ്റപത്രത്തിലും മനീഷ് ശിശോധ്യയുടെ പേര് ഉണ്ടായിരുന്നില്ല.

 

കേന്ദ്ര ഏജന്‍സികളുടെ കുറ്റപത്രത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ പേര് ഇല്ലാതിരുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ എഎപി ആഞ്ഞടിച്ചു. ഗൂഢാലോചനകള്‍ക്കും തെറ്റായ എഫ്‌ഐആറുകള്‍ക്കു ശേഷവും ഒരു ആരോപണം ഉന്നയിക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിയുന്നില്ല എന്നത് തനിക്ക് അഭിമാനകരമെന്ന് ശിശോധ്യ പ്രതികരിച്ചു. 500 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി 800 ഉദ്യോഗസ്ഥരുടെ സംഘം തയ്യാറാക്കിയ കുറ്റപത്രത്തില്‍ പേരില്ല. സിബിഐയുടെയും ഇഡിയുടെയും കുറ്റപത്രം മദ്യകുംഭകോണം നടന്നിട്ടില്ലെന്ന് തെളിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ ഇന്ത്യക്ക് നേട്ടങ്ങള്‍ സമ്മാനിച്ച മനീഷ് ശിശോധ്യയെ കള്ളക്കേസില്‍ കുടുക്കിയതിന് മോദി രാജ്യത്തോട് മാപ്പ് പറയേണ്ടതല്ലേ എന്ന് എഎപി ദേശീയ കണ്‍വീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

OTHER SECTIONS