By Shyma Mohan.01 12 2022
അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ രാവണന് പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കലോലില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി പ്രതികരണം നടത്തിയത്.
രാമഭക്തരുടെ നാട്ടില്‍ ഒരാളെ രാവണന് എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആരാണ് മോദിയെ കൂടുതല്‍ മൂര്‍ച്ചയുള്ള അധിക്ഷേപങ്ങള്‍ പ്രയോഗിക്കുക എന്നതില്‍ കോണ്‍ഗ്രസില്‍ മത്സരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മോദിയുടെ മരണം നായയുടെ പോലെയാകുമെന്ന്. മറ്റൊരാള്‍ പറഞ്ഞു, മോദിയുടെ മരണം ഹിറ്റ്ലറുടേത് പോലെയാകുമെന്ന്. മറ്റൊരാള്‍ പറഞ്ഞു. അവസരം കിട്ടിയാല്‍ താന്‍ തന്നെ മോദിയെ കൊല്ലുമെന്ന്. ആരോ രാവണന് പറയുന്നു. ആരോ രാക്ഷസനെന്നും മറ്റൊരാള്‍ കോക്രോച്ച് എന്നും വിളിക്കുന്നു. ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടും കോണ്‍ഗ്രസിന് ഒരിക്കലും പശ്ചാത്താപമില്ല. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദിയെ അപമാനിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു.