പ്രധാനമന്ത്രി മോദിയുടെ ആസ്തി 2.23 കോടിയായി ഉയര്‍ന്നു

By Shyma Mohan.09 08 2022

imran-azhar

 


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2.23 കോടിയിലധികം മൂല്യമുള്ള ആസ്തിയുള്ളതായി സ്വത്തുവിവരം വെളിപ്പെടുത്തുന്നതിലെ ഏറ്റവും പുതിയ കണക്ക്. 2.23 കോടിയില്‍ കൂടുതലും ബാങ്ക് നിക്ഷേപമായിട്ടാണ്. എന്നാല്‍ ഗാന്ധിനഗറിലെ ഒരുതുണ്ട് ഭൂമിയില്‍ തന്റെ പങ്ക് ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കളൊന്നുമില്ലെന്നും സ്വത്തുവിവര വെളിപ്പെടുത്തലില്‍ കാണിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തതു പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 2,23,82,504 രൂപയാണ്.

 

ഒരു ബോണ്ടിലോ, ഷെയറിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനമില്ല. 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങളുള്ളതായും മാര്‍ച്ച് 31 വരെ അപ്‌ഡേറ്റ് ചെയ്ത പ്രഖ്യാപനത്തില്‍ പറയുന്നു. മോദിയുടെ ജംഗമവസ്തുക്കള്‍ ഒരുവര്‍ഷം മുന്‍പുള്ളതിനെക്കാള്‍ 26.13 ലക്ഷം രൂപ വര്‍ദ്ധിച്ചു. എന്നാല്‍ 2021 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കള്‍ അദ്ദേഹത്തിന് സ്വന്തമല്ല.

 

2002 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഓരോരുത്തര്‍ക്കും തുല്യ ഓഹരിയുള്ള മറ്റ് മൂന്ന് ഉടമകളുമായി അദ്ദേഹം സംയുക്തമായി കൈവശം വെച്ചിരുന്ന റസിഡന്‍ഷ്യല്‍ പ്ലോട്ട് വാങ്ങി. ഓരോരുത്തര്‍ക്കും 25 ശതമാനം തുല്യമായ വിഹിതമുള്ളതിനാല്‍ ദാനം ചെയ്യപ്പെട്ടതിനാല്‍ ഉടമസ്ഥതയിലല്ല.

 

2022 മാര്‍ച്ച് 31ന് പ്രധാനമന്ത്രിയുടെ കയ്യിലുള്ള പണം 35,250 രൂപയും പോസ്റ്റ് ഓഫീസിലുള്ള നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 9,05,105 രൂപയും 1,89,305 രൂപ മൂല്യമുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുമാണ്.

 

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് 2.54 കോടി രൂപയുടെ ജംഗമ വസ്തുക്കളും 2.97 കോടിയുടെ സ്ഥാവര വസ്തുക്കളും ഉള്‍പ്പെടുന്നു. ധര്‍മ്മേന്ദ്ര പ്രധാന്‍, ജ്യോതിരാദിത്യ സിന്ധ്യ, ആര്‍.കെ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, പര്‍ഷോത്തം രൂപാല, ജി.കിഷന്‍ റെഡ്ഡി എന്നിവരും സ്വത്ത് വെളിപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു.

OTHER SECTIONS