By Shyma Mohan.01 10 2022
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇരുന്ന് സ്വീഡനിലെ കാര്‍ ഓടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഗതി മൈതാനിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലാണ് പുതുതായി ഇറക്കിയ 5ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് എറിക്‌സണ്‍ സ്റ്റാളില്‍ നിന്ന് പ്രധാനമന്ത്രി സ്വീഡനിലെ കാര്‍ വിദൂര സംവിധാനം ഉപയോഗിച്ച് ഓടിച്ചത്.
യൂറോപ്പിലെ അടച്ചിട്ട ഇന്‍ഡോര്‍ കോഴ്‌സ് നാവിഗേറ്റ് ചെയ്യുന്നതിനാണ് വാഹനം സജ്ജീകരിച്ചത്. വെര്‍ച്വല്‍ വീലുകള്‍ വഴി പ്രധാനമന്ത്രി വാഹനം നിയന്ത്രിച്ചു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.