പെഷാവര്‍ സ്‌ഫോടനം: അക്രമി എത്തിയത് പോലീസ് യൂണിഫോമില്‍

By Shyma Mohan.02 02 2023

imran-azhar

 


ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷാവര്‍ നഗരത്തിലെ മുസ്ലീം പള്ളിയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ എത്തിയത് പോലീസ് യൂണിഫോം ധരിച്ചെന്ന് പോലീസ് മേധാവി.

 

പള്ളി ആക്രമിച്ച ചാവേറിനെ പോലീസ് തിരിച്ചറിഞ്ഞതായി പ്രവിശ്യാ പോലീസ് മേധാവി മോഅസ്സം ജാ അന്‍സാരി അറിയിച്ചു. അക്രമി പോലീസ് യൂണിഫോം ധരിച്ച് സുരക്ഷ ലംഘിച്ചാണ് പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചാവേര്‍ ഒരു നെറ്റ് വര്‍ക്കിന്റെ ഭാഗമാണെന്നും പ്രദേശത്തേക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചാണെത്തിയതെന്നും അന്‍സാരി അറിയിച്ചു.

 

പോലീസ് ലൈനുകള്‍ എന്നറിയപ്പെടുന്ന കനത്ത സുരക്ഷയുള്ള പ്രദേശത്ത് നടന്ന ചാവേറാക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ 100ലധികം പേരാണ് കൊല്ലപ്പെട്ടത്.

OTHER SECTIONS