By Shyma Mohan.30 11 2022
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവേര്‍ സ്ഫോടനത്തില്‍ ഒരു പോലീസുകാരന് ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു. പോലീസുകാരന് പുറമെ ഒരു കുട്ടിയാണ് കൊല്ലപ്പെട്ടത്.
ക്വറ്റയിലെ ബലേലിയില്‍ പൊലീസ് ട്രക്കിലെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ 20 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ പോലീസ് ട്രക്ക് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ക്കും സമീപത്തെ രണ്ട് കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുന്ന പോലീസ് ട്രക്ക് സ്ഫോടനത്തെ തുടര്ന്ന്കുഴിയില് പതിച്ചു. പോലീസും റെസ്ക്യൂ ടീമും ബോംബ് സ്ക്വാഡും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിന്ന് ഒരു ചാവേറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.25 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
നിരോധിത സംഘടനയായ തെഹ്രീക്-ഇ-താലിബാന് പാകിസ്ഥാന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.