പാലക്കാട് റവന്യുവകുപ്പിന്റെ ഭൂമി വിട്ടു നല്കും, മോഡൽ ഗേൾസ് ഹയർ സെക്കൻഡററി സ്‌കൂളിനാണ് ഭൂമി നല്കുന്നത്

By anilpayyampalli.10 06 2021

imran-azhar
തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിച്ചുവരുന്ന സ്‌കൂളുകളിലൊന്നായ പാലക്കാട്ടെ ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് വേണ്ടി റവന്യു വകുപ്പിന്റെ കൈവശമുള്ള 0.1214 ഹെക്ടർ ( 35സെന്റ് ) ഭൂമി വിട്ടു നൽകാൻ തീരുമാനമായതായി റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കി.

 

 

ഷാഫി പറമ്പിൽ എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി. 4000ത്തിലേറെ വിദ്യാർത്ഥിനികൾ പഠിക്കുന്ന ഈ സ്‌കൂളിൽ സ്ഥലപരിമിതി മൂലം യു.പി. വിഭാഗം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് നടക്കുന്നത്.

 

 

 

അതിനാൽ, പാലക്കാട് ഗവ.മോഡൽ എൽ.പി.സ്‌കൂളിനോട് ചേർന്ന് കിടക്കുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നിന്നും 0.1214 ഹെക്ടർ ( 35 സെന്റ്) ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള അപേക്ഷ . സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

 

 

രണ്ട് വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പിന് ഭൂമി കൈമാറുന്നതിന് ആവശ്യമായ നടപടികൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

OTHER SECTIONS