പന്തളം സഹകരണ ബാങ്ക് ആരോപണം; ഏരിയാ കമ്മറ്റി യോഗം ചൊവ്വാഴ്ച ചേരും

By parvathyanoop.07 02 2023

imran-azhar

 

പന്തളം:പന്തളം സഹകരണ ബാങ്കിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സിപിഎമ്മിന്റെ തീരുമാനം. അടിയന്തിര ഏരിയാ കമ്മറ്റി യോഗം ചേര്‍ന്ന് ഇന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

 

ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു യോഗത്തില്‍ പങ്കെടുക്കും.സി.പി.എം മുന്‍ ഏരിയാ സെക്രട്ടറിയുടെ മകനും ബാങ്ക് ജീവനക്കാരനുമായ അര്‍ജുന്‍ പ്രമോദ് ഇടപാടുകാരുടെ 70 പവന്‍ സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വെച്ചുവെന്നാണ് നിലവിലുളള ആരോപണം.

 

അര്‍ജുനെതിരെ നടപടിയെടുക്കാനും ജോലിയില്‍ നിന്നും പിരിച്ചുവിടാനുമുള്ള നിര്‍ദേശം യോഗത്തിലുണ്ടാകും.