പുതിയ മന്ദിരം, പാര്‍ലമെന്ററി നടപടികള്‍ക്ക് തുടക്കം; ആദ്യ ബില്‍ വനിതാ സംവരണം

By priya.19 09 2023

imran-azhar

 

ന്യൂഡല്‍ഹി: പുതിയ മന്ദിരത്തില്‍ പാര്‍ലമെന്ററി നടപടികള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടാണ് എംപിമാര്‍ പുതിയ പാര്‍ലമെന്റിലേക്ക് എത്തിയത്.

 

അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിനു ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞാണു പ്രധാനമന്ത്രി അവിടെ നിന്നിറങ്ങിയത്. പഴയ പാര്‍ലമെന്റ് മന്ദിരം ഇനി 'സംവിധാന്‍ സദന്‍' എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

ഉച്ചയ്ക്കു 1.15ന് ലോക്‌സഭയും 2.15ന് രാജ്യസഭയും ചേരും. പുതിയ പാര്‍ലമെന്റില്‍ വനിത സംവരണ ബില്‍ ആണ് ആദ്യം അവതരിപ്പിക്കുക. രാവിലെ ഇരു സഭകളിലെയും അംഗങ്ങള്‍ പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിനു മുന്‍പിലെ അങ്കണത്തില്‍ ഒത്തുചേര്‍ന്നു ഫോട്ടോ എടുത്തിരുന്നു.

 

പുതിയ മന്ദിരത്തില്‍ എംപിമാര്‍ക്ക് ഭരണഘടനയുടെ പകര്‍പ്പ്, സ്മരണികയായി നാണയം, സ്റ്റാംപുകള്‍ തുടങ്ങിയവ സമ്മാനമായി നല്‍കും.

 

 

 

 

 


ഫോട്ടോസെഷനില്‍ ഒറ്റക്കെട്ടായി പങ്കെടുത്ത് എംപിമാര്‍; പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് അവസാന ഫോട്ടോ

 


ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍ ഫോട്ടോയോടുക്കാന്‍ ഒത്തുകൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത ഫോട്ടോ സെഷന്‍.

 


അതേസമയം, രാജ്യസഭയില്‍ നിന്നുള്ള ബിജെപി എംപി നര്‍ഹരി അമിന്‍ തലകറങ്ങി വീണിരുന്നു. ഇത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും കുഴപ്പമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇദ്ദേഹത്തിന് ഇരിക്കാന്‍ സീറ്റ് നല്‍കി.

 

 

 

 

 

OTHER SECTIONS