പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; എസ്എഫ്ഐ ജില്ലാ സെക്രട്ടറി കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

By priya.26 09 2023

imran-azhar

 

പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അമല്‍ 5 തവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

 

ഞായറാഴ്ച പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത്.പത്തനംതിട്ട സഗരസഭാ പരിധിയിലുള്ള 22 വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്.

 

പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും കണ്‍മുന്നില്‍ വെച്ചാണ് തുടരെ അഞ്ച് തവണ അമല്‍ വോട്ട് ചെയ്തത്. ഒപ്പം അടൂര്‍ പെരിങ്ങനാട് നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ അഖില്‍ പെരിങ്ങനാട് വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

 

അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും പിന്തുണ അറിയിക്കാനാണ് എത്തിയതെന്നും അമല്‍ പറഞ്ഞു.

 

പത്തനംതിട്ട സഹകരണ ബാങ്ക് 25 വര്‍ഷമായി യുഡിഎഫ് ആണ് ഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 900 വോട്ടാണ് ഇടതുപക്ഷത്തിന് ലഭിച്ചത് . ഇത്തവണ ഏകദേശം 1300ലധികം വോട്ട് കിട്ടി. ഇത്തവണയും കോണ്‍ഗ്രസ് തന്നെയാണ് വിജയിച്ചത്.

 

 

 

OTHER SECTIONS