അസാധാരണ സംഭവം; പ്ലസ്ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ പഠനം നടത്തി

By parvathyanoop.09 12 2022

imran-azhar

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ പഠനം നടത്തിയത് നാല് ദിവസം.കുട്ടിയുടെ പേര് ഹജര്‍ പട്ടികയിലുണ്ട്.എന്നാല്‍ പ്രവേശന രജിസ്റ്ററില്‍ ഇല്ല.

 

മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് അധികൃതരെ പറ്റിച്ച് ക്ലാസില്‍ ഇരുന്നതെന്ന് പൊലീസ് പറഞ്ഞു.പ്രിന്‍സിപ്പില്‍ പൊലീസില്‍ പരാതി നല്‍കി.പ്രവേശന പരീക്ഷാ യോഗ്യത പോലും ഇല്ലാത്ത വിദ്യാര്‍ത്ഥിനിയാണ് .നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ ഇരുന്നത്.

 

വിദ്യാര്‍ത്ഥിനി അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിയത്.സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചതായി കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്.

 

നവംബര്‍ 29നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് തുടങ്ങിയത്. 245 പേരാണ് ആകെ പ്രവേശനം നേടിയത്. ഇവര്‍ക്കൊപ്പമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയും വന്നത്. വിദ്യാര്‍ത്ഥിനിയുടെ പേര് എങ്ങനെ ഹാജര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

OTHER SECTIONS