By parvathyanoop.25 09 2022
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങങ്ങള്ക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തതിലാണ് കടുത്ത വിമര്‍ശനവുമായി ഇദ്ദേഹം രംഗത്തെത്തിയത്.ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി ആഘോഷിച്ചു.
മുഖ്യമന്ത്രിയുടെ ജോലി സംസാരിക്കലല്ല, അക്രമികള്‍ക്ക് എല്ലാം ചെയ്യാനുള്ള അവസരം നല്‍കിയിട്ട് സംസാരിക്കുന്നതില്‍ എന്ത് കാര്യംഅക്രമം നടക്കുമ്പോള്‍ ഇന്റലിജന്‍സ് മേധാവി എന്ത് ചെയ്തു.അക്രമം നടത്താന്‍ മുഴുവന്‍ ഒത്താശയും ചെയതു കൊടുത്തു.പ്രസ്താവന അല്ല പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സി പി എം സംസ്ഥാന സെക്രട്ടറി രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് നോക്കണം.
വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ആഭ്യന്തര വകുപ്പിന്റെ കൈവശം കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കേണ്ട തീരുമാനമാണ്.ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും വി മുരളീധരന് പറഞ്ഞു.