By Web Desk.31 03 2023
ലോകത്ത് ജനസംഖ്യ അമ്പരപ്പിക്കുന്ന രീതിയില്‍ ഉയരുന്നു. ചില രാജ്യങ്ങളില്‍ ജനസംഖ്യ കുറയുന്നു. ചൈനയും ഇന്ത്യയും ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളാണ്. ചില രാജ്യങ്ങള്‍ ജനസംഖ്യാ വര്‍ദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്നു.
ഇവിടെ പറയുന്നത് ഒരു കുഞ്ഞു രാജ്യത്തെ കുറിച്ചാണ്. ഇവിടുത്തെ ജനസംഖ്യ വെറും 27. അതായത് 27 പേര്‍ മാത്രം! ഉഡായിപ്പ് രാജ്യമാണെന്നു കരുതേണ്ട. സ്വന്തമായി പതാകയും കറന്‍സിയുമൊക്കെയുള്ള രാജ്യം തന്നെ!
സീലാന്‍ഡ് എന്നാണ് ഈ രാജ്യത്തിന്റെ പേര്. പ്രിന്‍സിപ്പാലിറ്റി ഒഫ് സീലാന്‍ഡ് എന്നാണ് ഔദ്യോഗിക നാമം. ഇംഗ്ലണ്ടില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സീലാന്‍ഡ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വിസ്തൃതി 550 ചതുരശ്ര മീറ്റര്‍ മാത്രം!
രാജഭരണമാണ് സീലാന്‍ഡില്‍. ബേറ്റ്‌സ് കുടുംബമാണ് പരമ്പരാഗതമായി രാജ്യം ഭരിക്കുന്നത്. വ്യവസായിയും എഴുത്തുകാരനുമായ മൈക്കല്‍ റോഡ് ബേറ്റ്‌സ് ആണ് ഇപ്പോഴത്തെ ഭരണാധികാരി. ഇദ്ദേഹത്തിന്റെ പിതാവ് പാഡി റോയ് ബേറ്റ്‌സ് ആണ് 1967 ല്‍ സീലാന്‍ഡ് സ്ഥാപിച്ചത്.