വാക്സീനെടുക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും; ഉത്തരവുമായി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ

By Aswany mohan k.12 06 2021

imran-azhar 

വാക്സീനെടുക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യുമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കി.ഇതാദ്യമായാണ് വാക്സീൻ വിസമ്മതിക്കുന്നവർക്കെതിരെ പാക്കിസ്ഥാനിലെ ഒരു സർക്കാർ രംഗത്തിറങ്ങുന്നത്.

 

വാക്സീനെടുക്കാൻ വിസമ്മതിക്കുന്നവരുടെ മൊബൈൽ സിം കാർഡുകൾ റദ്ദാക്കാൻ അന്തിമ തീരുമാനം എടുത്തിട്ടുണ്ടെന്ന് പഞ്ചാബ് ആരോഗ്യ വകുപ്പ് വക്താവ് സയ്യിദ് ഹമ്മദ് റാസ പറഞ്ഞു.

 

പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്മിൻ റാഷിദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിൽ പ്രവിശ്യയിലെ പ്രധാന ആരാധനാലയങ്ങൾക്ക് പുറത്ത് മൊബൈൽ വാക്സീനേഷൻ ക്യാംപുകൾ തുടങ്ങാനും ജനസംഖ്യയുടെ 20 ശതമാനമെങ്കിലും വാക്സീനേഷൻ നൽകിയിട്ടുള്ള എല്ലാ ജില്ലകളിലും പൂർണമായും ബിസിനസുകൾ നടത്താനും അനുമതി നൽകി.

 

കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും വാക്സീനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിനും പഞ്ചാബ് പ്രവിശ്യാ സർക്കാർ എടുത്ത നിരവധി തീരുമാനങ്ങളിലൊന്നാണിത്. ജൂൺ 12 മുതൽ എല്ലാ മുതിർന്നവരും വാക്സീനേഷന് തയാറാകാണം.

 

 

 

OTHER SECTIONS