By parvathyanoop.07 02 2023
മുംബൈ : പുണെ- നാസിക് അതിവേഗ റെയില്‍പാത പദ്ധതിയ്ക്ക്് കേന്ദ്രം അനുമതി നല്‍കി. അക്കാര്യത്തിനായുളള ചര്‍ച്ച നിലനിന്നിരുന്നെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുന്നോട്ട് എത്തിയത്.
അത് പ്രബല്ല്യത്തിലെത്തിയാല്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ പുണെയില്‍ നിന്ന് നാസിക്കിലേക്ക് എത്താം. നിലവില്‍ റോഡ് വഴി നാലേമുക്കാല്‍ മണിക്കൂറാണ് അതിന് ആവശ്യമായിരുന്ന സമയം.235 കിലോമീറ്റര്‍ വരുന്നതാണ് റെയില്‍പാത.
പുണെയില്‍ നിന്ന് അഹമ്മദ്‌നഗര്‍ വഴിയാണ് പാത നാസിക്കിലേക്കു പോകുന്നത്. 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്കു സഞ്ചരിക്കാന്‍ ശേഷിയുള്ളതായിരിക്കും പാത. 16,039 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
24 സ്റ്റേഷനുകളായിരിക്കും പാതയിലുണ്ടാവുക. ഇരുപതോളം തുരങ്കങ്ങളുമുണ്ടാകും. നിര്‍മാണം തുടങ്ങിയാല്‍ മൂന്നര വര്‍ഷം കാണ്ട് പാത പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഓട്ടമൊബീല്‍, ഐടി രംഗങ്ങളില്‍ മുന്നിലുള്ള പുണെയും കാര്‍ഷികമേഖലയില്‍ സജീവമായ നാസിക്കും തമ്മിലുളള യാത്രാസമയം കുറയ്ക്കുന്നത് ഇരുമേഖലകളിലും നേട്ടമുണ്ടാക്കും.