By Ashli Rajan.23 03 2023
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വന്‍ സ്വീകരണം. കോണ്‍ഗ്രസ് എം.പിമാരും പ്രവര്‍ത്തകരുമാണ് രാഹുലിനെ സ്വീകരിക്കാന്‍ എത്തിയത്.അദ്ദേഹത്തിനെതിരായ സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സ്വീകരണം ഒരുക്കിയത്.
സുപ്രീം കോടതി ഈ കേസ് തള്ളിക്കളയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസെന്നും മേല്‍ക്കോടതിയില്‍ കേസ് എത്തുന്നതിനിടെ ബി.ജെ.പിയുടെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞു.
സത്യത്തിനുവേണ്ടി പോരാടുന്ന രാഹുലിനെ തളര്‍ത്താനാവില്ലെന്ന് രമ്യാ ഹരിദാസ് എംപിയും പ്രതികരിച്ചു.വരുംദിവസങ്ങളില്‍ വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. നിലവില്‍ ഡല്‍ഹിയിലെ വീട്ടിലേയ്ക്കാണ് രാഹുല്‍ പോയിരിക്കുന്നത്.