By parvathyanoop.25 09 2022
തൃശൂര്‍: ആര്യാടന് മുഹമ്മദിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി നിലമ്പൂരേക്ക് തിരിച്ചു.റോഡ് മാര്‍ഗമാണ് രാഹുല്‍ ഗാന്ധി ആര്യാടന് മുഹമ്മദിന്റെ വസതിയിലേക്കെത്തുന്നത്. പന്ത്രണ്ട് മണിയോടെ രാഹുല്‍ നിലമ്പൂരെത്തുമെന്നാണ് വിവരം. തിരികെ ഹെലികോപ്റ്റര്‍ മാര്‍ഗം ഒരു മണിക്ക് വടക്കാഞ്ചേരിയില്‍ തിരിച്ചെത്തും.
ഭാരത് ജോഡോ യാത്രയുടെ തൃശൂര്‍ ജില്ലയിലെ അവസാന ദിവസ പര്യടനത്തിലും ഉച്ചക്ക് വടക്കാഞ്ചേരിയിലെ വാര് ഹീറോസ് മീറ്റിങ്ങിലും മാറ്റമില്ലെന്ന് കെ.പി.സി.സി വക്താക്കള്‍ അറിയിച്ചു. ആര്യാടന് മുഹമ്മദ് ജേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് രാഹുല്‍ അനുശോചിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലും ഉച്ചയ്ക്ക് നടക്കേണ്ട വാര് ഹീറോസ് മീറ്റിലും മാറ്റമില്ല. കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടന് മുഹമ്മദ്. കോണ്‍ഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്.
1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന് ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്. സംസ്കാരം നാളെ രാവിലെ 9 മണിക്ക്.