By parvathyanoop.09 12 2022
തിരുവനന്തപുരം: നേമം കോച്ചിങ്ങ് ടെര്‍മിനല്‍ നിര്‍മ്മാണം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നുവെന്ന് റെയില്‍വേ മന്ത്രാലയം. ഈ പദ്ധതി താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.
ഡിപിആര്‍ നല്‍കിയിരുന്നുവെങ്കിലും അതിന്റെ പരിശോധന കഴിഞ്ഞ് പദ്ധതിയുമായി മുന്പോട്ട് പോയില്ല. തിരുവനന്തപുരത്ത് ടെര്‍മിനല്‍ വേണോ എന്ന് ദക്ഷിണ റെയില്‍വേ ആഴത്തിലുളള പഠനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ പദ്ധതി പൂര്‍ത്തിയാക്കും എന്ന് ഉറപ്പു കിട്ടിയതായി അറിയിച്ചിരുന്നു. ഈയൊരു ഉറപ്പാണ് കേന്ദ്രം തള്ളിയത്.