By Shyma Mohan.25 11 2022
തിരുവനന്തപുരം: എല്‍ഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രണ്ട് അഡീഷണല്‍ സെക്രട്ടറിമാര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മാര്‍ച്ചില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ഗവര്‍ണര്‍ ആരിഫ് ഖാന്റെ ചോദ്യത്തിന് പിന്നാലെയാണ് നീക്കം. മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നില്‍ദ്ദേശം നല്‍കിയിരുന്നു.
സര്‍വ്വീസ് കാലയളവില്‍ രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുക്കുകയോ, രാഷ്ട്രീയ പ്രവര്‍തനതം നടത്തുകയോ ചെയ്യാന്‍ പാടില്ലെന്ന ചട്ടമിരിക്കെയാണ് ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ചട്ടം ലംഘിച്ച് സമരത്തില്‍ പങ്കെടുത്തതിന് സര്‍ക്കാര്‍ ജീവനക്കാര്‍ കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍.