By parvathyanoop.05 12 2022
പാരീസ്: പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന് ഡൊമിനിക് ലാപിയര്‍ അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.91 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ജീവിതം ഉള്‍പ്പെടുത്തി ഡൊമിനിക് ലാപിയര്‍ രചിച്ച സിറ്റി ഓഫ് ജോയ് ഏറെ ജനപ്രിയമായ നോവലായിരുന്നു.
അമേരിക്കന്‍ എഴുത്തുകാരന് ലാരി കോളിന്‍സിനൊപ്പം എഴുതിയ ഈസ് പാരീസ് ബേണിംഗും എറെ പ്രശസ്തമായിരുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ കഥകള്‍ അനാവരണം ചെയ്യുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് മലയാളത്തില്‍ 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇദ്ദേഹം കോളിന്‍സിനൊപ്പം ചേര്‍ന്ന് രചിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്.