By priya.02 10 2023
തൃശൂര്‍: സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണതട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന 'സഹകാരി സംരക്ഷണ പദയാത്ര' ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിജെപിയുടെ പദയാത്ര.ഉച്ചയ്ക്ക് ഒരു മണിയോടെ കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്ന് തുടങ്ങുന്ന യാത്ര തൃശൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സമാപിക്കും.
18 കിലോമീറ്റര്‍ ദൂരമാണ് മാര്‍ച്ച് ചെയ്യുന്നത്.സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്യും. കരുവന്നൂരില്‍ തട്ടിപ്പിന് ഇരകളായവരും, ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. സഹകാരി അദാലത്തില്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കും.