പൊതുസ്ഥാപനങ്ങള്‍ക്ക് ഭരണാധികാരികളുടെ പേരിടാന്‍ അനുമതി നേടണം; സൗദിയില്‍ പുതിയ നിയമം

By Shyma Mohan.06 02 2023

imran-azhar

 


റിയാദ്: സൗദി അറേബ്യയില്‍ പൊതു സ്ഥാപനങ്ങള്‍ക്ക് രാജാക്കന്‍മാരുടെയും മുന്‍ ഭരണാധികാരികളുടെയും പേരു നല്‍കുന്നതിന് മുന്‍കൂട്ടി അനുമതി നേടണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. ഇതുസംബന്ധിച്ച കരടു നിയമം തയ്യാറാക്കിയതായി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. സൗദി ഭരാധികാരികള്‍, രാജാക്കന്‍മാര്‍, കിരീടാവകാശികള്‍, സൗഹൃദ രാഷ്ട്രത്തലവന്‍മാര്‍ എന്നിവരുടെ പേരുകള്‍ പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് ഉന്നത അധികാരികളുടെ അനുമതി ആവശ്യമാണ്.

 


അക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ തുടങ്ങി മൂന്ന് വിശുദ്ധ മസ്ജിദുകളുടെ പേരുകളോ അതിനോട് സാമ്യമുളള നാമങ്ങളോ പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. ദൈവത്തെ വിശേഷിപ്പിക്കുന്ന അസ്മാ ഉല്‍ ഹുസ്‌ന എന്നറിയപ്പെടുന്ന 99 നാമങ്ങളും പൊതു സ്ഥാപനങ്ങള്‍ക്ക് അനുവദിക്കില്ല. സമാധാനം എന്നര്‍ത്ഥമുളള അല്‍സലാം പോലുള്ള ഏതാനും പേരുകള്‍ അനുവദിക്കുമെന്നും കരട് നിയമം വ്യക്തമാക്കുന്നു.

 

 

OTHER SECTIONS