By parvathyanoop.30 01 2023
തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.ഈ കാര്യത്തിനായി ഗവര്‍ണകര്‍ക്ക് നിവേദനം നല്‍കും.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നേരത്തെ നിവേദനം നല്‍കി.അതേ സമയം വിവാദത്തില്‍ ഇതുവരെ ചിന്താ ജെറോം പ്രതികരിച്ചിട്ടില്ല.
ചങ്ങമ്പുഴയുടെ 'വാഴക്കുല' എന്ന കവിതാ സമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് പറയുന്ന ചിന്തയുടെ പ്രബന്ധത്തില്‍ വൈലോപ്പിള്ളിയുടെ പേരുപോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയത്.
വലിയ തെറ്റ് സംഭവിച്ചെങ്കിലും ഗവേഷണത്തിന് മേല്‍നോട്ടം നിര്‍വഹിച്ച അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ ഇക്കാര്യം കണ്ടെത്തിയില്ല.