രക്ഷാസമിതി നവീകരിക്കണം: യുഎന്നില്‍ ഇന്ത്യ

By Hiba .27 09 2023

imran-azhar

 

 


ന്യൂയോര്‍ക്ക്: ലോകം അസാധാരണ പ്രക്ഷുബ്ധ സാഹചര്യത്തിലാണെന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. ആഗോള തലത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്.

 

 

ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 ല്‍ ആഫ്രിക്കന്‍ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎന്‍ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

 

നമസ്‌തേ ഫ്രം ഭാരത് എന്ന അഭിസംബോധനയിലായിരുന്നു അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയത്. കുറച്ചു രാജ്യങ്ങള്‍ അജണ്ട തീരുമാനിക്കുന്ന കാലം അവസാനിച്ചുവെന്നും വിശ്വാസം വളര്‍ത്തുക, ആഗോള സഹകരണം ശക്തമാക്കുക എന്നീ ആശയങ്ങള്‍ക്കാണ് ഇപ്പോള്‍ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

 

 

ആഗോള തലത്തില്‍ പരസ്പരം സഹകരണം വളര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ മുന്‍കൈയില്‍ ആഫ്രിക്കന്‍ യൂണിയനെ ജി20 ലെ സ്ഥിരാംഗമായി അംഗീകരിച്ചു.

 

 

യുഎന്‍ രക്ഷാസമിതി നവീകരിക്കേണ്ടതുണ്ട്. ആഫ്രിക്കന്‍ യൂണിയന് ജി20 ല്‍ നല്‍കിയ സ്ഥിരാംഗത്വം യുഎന്നിന് പ്രചോദനമാകട്ടെ.ലോകം അസാധാരണ പ്രക്ഷുബ്ധ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചില രാജ്യങ്ങള്‍ മാത്രം അജണ്ട നിശ്ചയിക്കുന്ന കാലം അവസാനിക്കുകയാണ്.

 

 

ഘടനാപരമായ അസമത്വങ്ങളും തുല്യതയില്ലാത്ത വികസനവും ജനങ്ങള്‍ക്ക് മേല്‍ ഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. വളര്‍ച്ചയും വികസനവും ഏറ്റവും ദുര്‍ബലരായവരിലും കേന്ദ്രീകരിക്കണം.

 

 

 

ജി 20 ല്‍ ആഗോള ശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്നും അദ്ദേഹം നേട്ടമായി പറഞ്ഞു.അതേസമയം കാനഡയുമായുള്ള നയതന്ത്ര ഭിന്നത പ്രത്യക്ഷ വിമര്‍ശനമായല്ലെങ്കിലും കേന്ദ്രമന്ത്രി യുഎന്നില്‍ ഉന്നയിച്ചു. ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ചാകരുതെന്നായിരുന്നു പ്രസ്താവന.

 

 

.

OTHER SECTIONS