By santhisenanhs.14 05 2022
യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു. ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാന്റെ സഹോദരനാണ് പുതിയ പ്രസിഡന്റ്. യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ്് 61കാരനായ മുഹമ്മദ് ബിൻ സയീദ്.
അതേസമയം, അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാന്റെ ഭൗതിക ശരീരം ഖബറടക്കി. അബുദാബിയിലെ അൽബത്തീൻ ഖബർസ്ഥാനിലാണ് അദ്ദേഹത്തെ ഖബറടക്കിയത്.