By Shyma Mohan.31 10 2022
ന്യൂഡല്‍ഹി: ഇഡി കേസിലെ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ലക്നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടിയിരുന്നെങ്കിലും ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തുവരാനാകൂ.
കഴിഞ്ഞ മാസം ഒമ്പതിനാണ് സുപ്രീം കോടതി യുഎപിഎ കേസില്‍ ജാമ്യം അനുവദിച്ചത്. യുപി പോലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റിലായ സിദ്ദിഖ് കാപ്പന് 22 മാസമായി ജയില്‍വാസം അനുഭവിച്ചുവരികയാണ്.