'ഓം' എഴുതിയ സ്‌കാര്‍ഫ് തിരിഞ്ഞു; രാഹുലിന്റെ ചിത്രം തലകീഴാക്കി സ്മൃതി ഇറാനി

By Shyma Mohan.26 11 2022

imran-azhar

 


ന്യൂഡല്‍ഹി: ഓം ചിഹ്നമുള്ള സ്‌കാര്‍ഫ് തലകീഴായി ധരിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മധ്യപ്രദേശിലെ ഓംകാരേശ്വറില്‍ മാ നര്‍മ്മദ ആരതി നടത്തവേ സ്‌കാര്‍ഫ് രാഹുല്‍ തിരിഞ്ഞ് ധരിച്ചതിനാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം.

 

നര്‍മ്മദാ ആരതിക്കൊപ്പം പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ ഓംകരേശ്വര്‍ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി ഓം സ്‌കാര്‍ഫ് ധരിച്ച് പ്രാര്‍ത്ഥന നടത്തുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ രാഹുലിന്റെ ഫോട്ടോ തലതിരിച്ച് സ്മൃതി ഇറാനി പോസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ കുഴപ്പമില്ല എന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ ഫോട്ടോ തലതിരിച്ച് സ്മൃതി ഇറാനി പോസ്റ്റ് ചെയ്തത്.

OTHER SECTIONS