ഇരട്ട സഹോദരിമാര്‍ ഒരു യുവാവിനെ വിവാഹം ചെയ്തതില്‍ നിയമപ്രശ്‌നമുണ്ടെന്ന സോഷ്യല്‍ മീഡിയ

By parvathyanoop.04 12 2022

imran-azhar

 

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ജിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍ ഒരു യുവാവിനെ വിവാഹം ചെയ്തതില്‍ സോഷ്യല്‍ മീഡിയിയല്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമായി.കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സോലാപുര്‍ സ്വദേശിയായ യുവാവിനെ മുംബൈയില്‍ ഐടി എന്‍ജിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍ വരന്‍ അതുല്‍ ഉത്തം അവ്താഡെ എന്ന യുവാവിനെ വിവാഹം കഴിച്ചത.

 

മുംബൈയില്‍ ഐടി എഞ്ചിനീയര്‍മാരാണ് ഇരട്ട സഹോദരിമാരായ റിങ്കിയും പിങ്കിയും.കുട്ടിക്കാലം മുതലേ ഇരുകൂട്ടര്‍്ക്കും പരസ്പരം അറിയാം.സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് താലൂക്കിലെ അക്ലൂജിലായിരുന്നു വിവാഹ ചടങ്ങുകള്‍.ബന്ധുക്കളടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം.

 

വലിയ ആഘോഷത്തോടെയാണ് വിവാഹച്ചടങ്ങുകള്‍ നടത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായി.ട്രാവല്‍സ് മേഖലയിലാണ് വരന്‍
ഇരുവര്‍ക്കും അതുലിനോട് പ്രണയമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടികളുടെ അച്ഛന്‍ മരിച്ചത്. അതോടൊപ്പം ഇവരുടെ അമ്മക്കും ഇവര്‍ക്കും അസുഖം ബാധിക്കുകയും ചെയ്തു.

 

ഈ സമയത്തെല്ലാം അതുല്‍ കൂടെയുണ്ടായിരുന്നു. അതുലിന്റെ കാറിലായിരുന്നു അച്ഛന്റെയും ഇവരുടെയുമെല്ലാം ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്ര. യാത്രയില്‍ മൂവരും നന്നായി അടുത്തു. രണ്ടുപേര്‍ക്കും അതുലിനെ പിരിയാന്‍ വയ്യ എന്ന അവസ്ഥയുണ്ടായി. വിവാഹക്കാര്യം ഇരുവരും വീട്ടില്‍ അറിയിച്ചു.

 

ഒരാളുടെ വിവാഹത്തിന് അനുവാദം നല്‍കാമെന്നാണ് ആദ്യം വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ ഇരുവരും സമ്മതിച്ചില്ല. തുടര്‍ന്ന് ഇരട്ടകള്‍ അതുലിനെ ഒരുമിച്ച് വിവാഹം ചെയ്യാമെന്ന ധാരണയിലെത്തി. സഹോദരിമാരെ ഒരാള്‍ വിവാഹം ചെയ്തതില്‍ നിയമപ്രശ്‌നമുണ്ടെന്ന് സോഷ്യല്‍മീഡിയിയല്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടു.

 

ഇവരുടെ വിവാഹം പൊലീസ് സ്റ്റേഷനിലുമെത്തി. മാലേവാഡിയില്‍ നിന്നുള്ള രാഹുല്‍ ഫൂലെ എന്നയാള്‍ വിവാഹത്തിനെതിരെ പരാതി നല്‍കി.

 

 

OTHER SECTIONS